Madhya Pradesh Fireworks Factory Blast; Death passed 11; The owners were arrested; it was found that more explosives were kept in the firecracker shop than allowed in the license
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 കടന്നു. 174 പേര്‍ക്ക് പരിക്ക്. പടക്ക ശാലയുടെ ഉടമകളായ രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ പടക്ക ശാലയില്‍ സൂക്ഷിച്ചിരുന്നതാണ് വന്‍ സ്ഫോടനത്തിന് കാരണമായത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നായിരുന്നു ഉടമകളെ അറസ്റ്റ് ചെയ്തത്.
മൂന്ന് വര്‍ഷം മുമ്പ് ഫാക്ടറിയില്‍ മറ്റൊരു സ്ഫോടനം നടന്നിരുന്നു. അന്ന് തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഉടമകളിലൊരാളായ രാജേഷ് അഗര്‍വാളിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആവര്‍ത്തിച്ചുള്ള അപകടങ്ങളും സുരക്ഷാ ആശങ്കകളും ഉണ്ടായിരുന്നിട്ടും, പടക്കശാലയുടെ ലൈസന്‍സ് റദ്ദാക്കിയില്ല. കഴിഞ്ഞ ദിവസത്തെ ദുരന്തം വരെ പടക്കങ്ങളുടെ നിര്‍മ്മാണം തുടരാന്‍ അനുവദിച്ചു.
ഇന്നലത്തെ സ്‌ഫോടനത്തില്‍ പടക്ക ശാലയ്ക്ക് ചുറ്റുമായി താമസിക്കുന്ന 50 കുടുബങ്ങളെയും സ്‌ഫോടനം ബാധിച്ചു. ഇതിന്റെ പ്രകമ്പനത്തില്‍ മിക്ക വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. കൂടാതെ, സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ നിരവധി വാഹനങ്ങളും കത്തി നശിച്ചു.
അതേസമയം, പരിക്കേറ്റവരെ കാണാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തലസ്ഥാനത്തെ ഹമീദിയ ആശുപത്രിയിലെത്തിയിരുന്നു. ദുരന്തത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…