ഭോപ്പാൽ: ചരിത്രത്തിലാദ്യമായി വനിതാ പോലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മധ്യപ്രദേശ് സർക്കാർ.
2019ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയത്. മതിയായ മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്.
ഗ്വാളിയോറിലെയും ദില്ലിയിലെയും ഡോക്ടർമാർ യുവതിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങൾ നൽകിയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
”മധ്യപ്രദേശിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും ഒരാളുടെ അവകാശമാണ് ലിംഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയും നാൾ ജീവിച്ചതെന്നും അതിൽ നിന്ന് മുക്തി നേടണമെന്നും അവർ പറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.
അതേസമയം 2018ൽ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോൺസ്റ്റബിളായിരുന്നു ലളിത. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം പേര് ലളിത് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…