Monday, May 20, 2024
spot_img

ഇത് ചരിത്രം; വനിതാ പോലീസിന് ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ചരിത്രത്തിലാദ്യമായി വനിതാ പോലീസിന് ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മധ്യപ്രദേശ് സർക്കാർ.

2019ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനിതാ കോൺസ്റ്റബിളിന് ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയത്. മതിയായ മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്. ​

ഗ്വാളിയോറിലെയും ദില്ലിയിലെയും ഡോക്ടർമാർ യുവതിക്ക് ലിം​ഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങൾ നൽകിയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

”മധ്യപ്രദേശിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും ഒരാളുടെ അവകാശമാണ് ലിം​ഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയും നാൾ ജീവിച്ചതെന്നും അതിൽ നിന്ന് മുക്തി നേടണമെന്നും അവർ പറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.

അതേസമയം 2018ൽ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മ​ഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോൺസ്റ്റബിളായിരുന്നു ലളിത. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം പേര് ലളിത് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

Related Articles

Latest Articles