ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്യുകയും തന്റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.വ്യോമസേന വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് സിംഗ് വാഘേലയാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെയും പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തു.
അമിത് ഷായുടെ പേരിലുള്ള ഫോണ്‍കോളില്‍ സംശയം തോന്നിയ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ടതോടെയാണ് ഫോണ്‍ വിളി നാടകം പുറത്തുവന്നത് . ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്കും. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് വിംഗ് കമാന്‍ഡര്‍ കുടുങ്ങുകയായിരുന്നു.
എയര്‍ ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് ബാഗേലയെയും, സുഹൃത്ത് ചന്ദ്രശേഖര കുമാര്‍ ശുക്ലയെയുമാണ് മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബാഗേലയും,ശുക്ലയും വ്യാജഫോണ്‍ വിളിച്ചതെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
കുല്‍ദീപ് ബാഗേലയുടെ സുഹൃത്തും ഭോപ്പാലിലെ ഡെന്റിസ്റ്റുമായ ചന്ദ്രശേഖര കുമാര്‍ ശുക്ലയെ, ജബല്‍പൂരിലുള്ള മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറായി നിയമിക്കാനാണ് വ്യാജ ഫോണ്‍ കോള്‍ വിളിച്ചത്.മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് നിയമന നടപടികള്‍ ആരംഭിച്ചപ്പോള്‍ ചന്ദ്രശേഖര കുമാര്‍ അപേക്ഷ നല്‍കിയിരുന്നു.സര്‍വകലാശാലയുടെ വി.സി ആകാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് ശുക്ല, ബാഗേലയെ പലതവണ ബന്ധപ്പെട്ടിരുന്നു. ചില മുതിര്‍ന്ന നേതാക്കള്‍ തന്റെ പേര് ശുപാര്‍ശ ചെയ്താല്‍ ജോലി ലഭിക്കുമെന്ന് ശുക്ല പറഞ്ഞിരുന്നെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.പിന്നീട് ഇരുവരും ഗൂഢാലോചന നടത്തി സംസ്ഥാന ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ വിളിച്ചു. ശുക്ല അമിത് ഷായുടെ പി എ ആയി വേഷമിട്ടപ്പോള്‍ ബാഗേല കേന്ദ്ര ആഭ്യന്തരമന്ത്രിയായി ആള്‍മാറാട്ടം നടത്തി ഗവര്‍ണറുമായി സംസാരിക്കുകയായിരുന്നു.ഇതിനെതുടര്‍ന്ന് ഇന്നലെ രണ്ടുപേരെയും പ്രത്യക ദൗത്യസംഘം അറസ്റ്റു ചെയ്യ്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…