India

കർണാടകയ്‌ക്ക് പുറമേ ഹിജാബ് നിരോധിക്കാൻ മധ്യപ്രദേശും; സർക്കാർ അച്ചടക്കത്തിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി ഇന്ദർ സിംഗ് പർമർ; പുതുച്ചേരിയിലും ഹിജാബ് ധരിക്കുന്നതിന് എതിർപ്പ്

ഭോപ്പാൽ: കർണാടകയ്‌ക്ക് പുറമേ ഹിജാബ് നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാരും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരും ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിന് അനുകൂലിച്ച് മധ്യപ്രദേശ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ രംഗത്ത് വന്നു. കൂടാതെ സർക്കാർ അച്ചടക്കത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹിജാബ് നിരോധിക്കുമോയെന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ വിഷയം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

“ഹിജാബ് സ്‌കൂൾ യൂണിഫോമിന്റെ ഭാഗമല്ല, അതിനാൽ സ്‌കൂളുകളിൽ അത് ധരിക്കുന്നത് നിരോധിക്കേണ്ടതാണ്. ഈ പാരമ്പര്യങ്ങൾ ആളുകൾ പിന്തുടരേണ്ടത് അവരുടെ വീടുകളിലാണ്, അല്ലാതെ സ്‌കൂളുകളിലല്ല. സ്‌കൂളുകളിൽ ഡ്രസ് കോഡ് കർശനമായി നടപ്പിലാക്കുന്നതിനാണ് ഞങ്ങൾ മുൻ ഗണന നൽകുന്നത് ” – അദ്ദേഹം പറഞ്ഞു.

അതുപോലെ പുതുച്ചേരിയിൽ, അരയങ്കുപ്പത്തെ സർക്കാർ സ്‌കൂളിൽ ക്ലാസിൽ ശിരോവസ്‌ത്രം ധരിച്ച് എത്തിയത് അധ്യാപിക എതിർത്തതായും സൂചനയുണ്ട്.എന്നാൽ ഇതിനെ കുറിച്ച്‌ അന്വേഷിക്കാൻ സ്‌കൂൾ മേധാവിയോട് അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം മധ്യപ്രദേശിൽ ഏകദേശം 1.25 ലക്ഷം സർക്കാർ സ്കൂളുകളുണ്ട്, അവിടെ സ്കൂൾ യൂണിഫോം നിർബന്ധിതമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ യൂണിഫോമിന് സംസ്ഥാന സർക്കാരാണ് പണം നൽകുന്നത്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

7 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago