PM Modi
ദില്ലി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരുച്ചിറപ്പള്ളി സ്വദേശി നൽകിയ ഹർജി തള്ളി ഹൈക്കോടതി(Madras HC Rejects Plea Against Telecast Of PM Modi’s Speech). ഉത്തരാഖണ്ഡിലെ ആദിശങ്കര സമാധിയിൽ പ്രധാനമന്ത്രി നടത്തിയ പൂജയും പ്രസംഗവും തമിഴ്‌നാട്ടിലെ 16 ക്ഷേത്രങ്ങളിൽ ടെലികാസ്റ്റ് ചെയ്തിരുന്നു. ഇത് രാഷ്‌ട്രീയ പ്രൊപ്പഗാണ്ടയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തിരുച്ചിറപ്പള്ളി സ്വദേശി രംഗരാജൻ നരസിംഹൻ എന്ന വ്യക്തി കോടതിയെ സമീപിച്ചത്. എന്നാൽ ആദിശങ്കരന്റെ പാരമ്പര്യവും ധർമ്മത്തിന്റെ ആവശ്യകതയുമാണ് നരേന്ദ്ര മോദി പഠിപ്പിച്ചത് എന്നും അത് ഒരിക്കലും രാഷ്‌ട്രീയ പ്രൊപ്പഗാണ്ട ആവില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുവീശ്വർ നാഥ് ബണ്ഡാരി അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതിനുപിന്നാലെയാണ് ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയത്.
അതേസമയം ക്ഷേത്ര പ്രവേശന നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇത് ടെലികാസ്റ്റ് ചെയ്തത് എന്നാണ് ഹർജിയിൽ രംഗരാജൻ നരസിംഹൻ പറഞ്ഞത്. അനേകം ആളുകൾ പ്രസംഗം കൂടിനിന്ന് കണ്ടുവെന്നും ഹർജിയിൽ പരാമർശിച്ചു. എന്നാൽ ഇത് ഒരിക്കലും രാഷ്‌ട്രീയ പ്രൊപ്പഗാണ്ടയായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദി ശങ്കരന്റെ പാരമ്പര്യവും ധർമ്മത്തിന്റെ പ്രാധാന്യവുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ രാഷ്‌ട്രീയം കലർത്തിയിട്ടില്ല. അദ്ദേഹം തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും, ജ്യോതിർലിംഗങ്ങളെക്കുറിച്ചുമാണ് സംസാരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…