നൂഹ് (ഹരിയാന): 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഹരിയാനയിലെ നൂഹിൽ സംഘടിപ്പിച്ച തിരംഗയാത്ര ശ്രദ്ധേയമായി. വിവിധ മദ്രസകളിൽ നിന്നുള്ള 500ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത യാത്രയിൽ ഒരു കൈയിൽ ഖുർആനും മറുകൈയിൽ ത്രിവർണപതാകയുമായാണ് നിരവധി വിദ്യാർത്ഥികൾ അണിനിരന്നത്. പസ്മാന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
യാസിൻ മിയോ ഡിഗ്രി കോളേജിൽ നിന്നാണ് തിരംഗയാത്ര ആരംഭിച്ചത്. ത്രിവർണപതാകയും ഖുർആനും കൈകളിലേന്തിയ വിദ്യാർത്ഥികൾ നഗരത്തിലെ പ്രധാനവീഥികളിലൂടെ മാർച്ച് നടത്തി. സെൻട്രൽ മാർക്കറ്റിലൂടെ കടന്നുപോയ യാത്ര ഗാന്ധി പാർക്കിലെത്തി. ദേശഭക്തി മുദ്രാവാക്യങ്ങളും ദേശീയതയുടെ സന്ദേശവും ഉയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ മുന്നേറ്റം.
ജിഹാദി സ്ഥാപനങ്ങൾ എന്ന് ആരോപിക്കുന്നവർക്കുള്ള മറുപടിയാണ് തിരംഗയാത്രയെന്ന് പസ്മാന്ദ ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് മെറാജ് റെയ്ൻ പറഞ്ഞു. മദ്രസ വിദ്യാർത്ഥികളുടെ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടർ മൗസും ഉണ്ടായിരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിജ്ഞാനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും റെയ്ൻ പറഞ്ഞു.
യാത്രയിൽ മദ്രസ വിദ്യാർത്ഥിനികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ബുർഖ ധരിച്ച നിരവധി പെൺകുട്ടികൾ ത്രിവർണപതാകയുമായി മാർച്ചിൽ പങ്കെടുത്തു. മദ്രസകളിൽ പഠിക്കുന്ന പെൺകുട്ടികൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിന്റെ ഭാഗമായും ദേശീയ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഫൗണ്ടേഷൻ അംഗമായ റുക്ൻ പറഞ്ഞു. മതപഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും ദേശീയബോധവും പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് യാത്ര മുന്നോട്ടുവെച്ചതെന്നും സംഘാടകർ വ്യക്തമാക്കി.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…