India

ഹിന്ദുവാണെന്ന കാര്യത്തിൽ സന്തോഷവാനാണ്! ഞാന്‍ ഭഗവാന്‍ ശിവന്‍റെ ഭക്തനാണ്, എന്‍റെ പൂര്‍വ്വികര്‍ രജപുത്രന്മാരായിരുന്നു: ഇസ്ലാം മതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരികെ വന്ന് ഷേയ്ക്ക് ജാഫര്‍ ഖുറേഷി

മദ്ധ്യപ്രദേശ്: കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ പശുപതിനാഥ ക്ഷേത്രത്തില്‍ നടന്ന ശുദ്ധീകരണ ചടങ്ങില്‍ വച്ച് 46 കാരനായ ഷേയ്ക്ക് ജാഫര്‍ ഖുറേഷി ഇസ്ലാം മതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരികെ വന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത്. ചടങ്ങുകളോടനുബന്ധിച്ച് ചേതന്‍ സിംഗ് രാജ്പുത് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ചത് അഖില ഭാരതീയ അഖാഡ പരിഷത്ത് മഹാനിര്‍വാണി സംഘിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതിയാണ്. പുതിയ നാമം കൊടുത്തുകൊണ്ട് തന്‍റെ ശരീരം പഞ്ചഗവ്യം കൊണ്ട് ശുദ്ധി ചെയ്യാന്‍ സ്വാമി ആവശ്യപ്പെട്ടു.

‘ചടങ്ങുകള്‍ നടത്തിയത് മതം മാറ്റത്തിനല്ല. ഇവിടെ നടന്നത് ഘര്‍വാപസി അഥവാ കുടുംബത്തിലേക്കുള്ള മടങ്ങി വരവാണ്’. സ്വാമി ചിദംബരാനന്ദ് പറഞ്ഞു. “ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റിയതാണ്. അത്തരം ഒരു സ്ഥിതിയില്‍, ഷേയ്ക്ക് ജാഫര്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ മതമായ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റേത് ഘര്‍വാപസി ആയിരുന്നു എന്ന് ഖുറേഷിയും പറഞ്ഞു. താന്‍ കുട്ടിക്കാലം മുതലേ ഹിന്ദുമതം പിന്തുടരുകയായിരുന്നു. മതഭ്രാന്ത്‌ കലര്‍ന്ന ചിന്തകള്‍ കൊണ്ടു നടക്കുന്ന ഇസ്ലാമിസ്റ്റുകളെ താന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. “ഇപ്പോള്‍ ഹിന്ദുവാണ് എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. കുട്ടിക്കാലം മുതലേ ക്ഷേത്രങ്ങള്‍ സന്ദര്‍ശിയ്ക്കുമായിരുന്നു. പിന്നീട് ഹൈന്ദവ ചടങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നവരാത്രിക്കാലത്ത് 9 ദിവസം ഉപവാസം എടുക്കുന്നത് പതിവായിയിരുന്നു”

വിവാഹം കഴിച്ചത് ഒരു ഹിന്ദു സ്ത്രീയെയാണ്. പൂര്‍ണ്ണമായും ഹിന്ദുമതം പിന്തുടരുകയായിരുന്നു. ഇന്ന് എനിയ്ക്കൊരു പുതിയ പേരു കിട്ടി. ഇന്നത്തെ ഈ മതപരമായ ആരാധനകള്‍ ഒരു ഫോര്‍മാലിറ്റി മാത്രമായിരുന്നു. മുമ്പേ ഞാനൊരു ഹിന്ദുവായിരുന്നു. ഒരു ഹിന്ദുവായിത്തന്നെ തുടരുകയും ചെയ്യും. ഔപചാരികമായി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍, എല്ലാം പൂര്‍ണ്ണമായി എന്ന തോന്നലാണ് എനിയ്ക്കുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പേര് സ്വീകരിച്ചതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:

“ഇവിടത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ രജപുത്രന്മാരായിരുന്നു. അതുകൊണ്ട് രാജ്പുത് എന്ന സമുദായനാമം സ്വീകരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഭഗവാന്‍ ശിവന്‍റെ ഒരു ഭക്തനാണ്. കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.” അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ധര്‍മ്മത്തെ തങ്ങളുടെ മതമായി സ്വീകരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാവരേയും ഇനി ഞാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

പ്രപഞ്ചത്തിൽ കോടിക്കണക്കിന് 3 I അറ്റ്ലസുകൾ !! ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…

1 hour ago

കാൽമുട്ടിൽ ശസ്ത്രക്രിയ !! പിന്നാലെ മാതൃഭാഷയെയും മാതാപിതാക്കളെയും മറന്ന് 17 കാരൻ !

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…

2 hours ago

കശ്മീരിൽ പലസ്തീൻ പതാകയുള്ള ഹെൽമറ്റുമായി ക്രിക്കറ്റ് താരം!!! കേന്ദ്ര ഏജൻസികൾ താഴ്വരയിലേക്ക്

ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…

2 hours ago

ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്

ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…

2 hours ago

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

2 hours ago

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

14 hours ago