Celebrity

‘മഹാന്‍’ വിക്രത്തിന്‍റെ തിരിച്ചുവരവ് ചിത്രം? ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ‘മഹാൻ’ ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കാർത്തിക് സുബ്ബരാജാണ് ചിത്രം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടുന്നത്.

താൻ ചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതറ്റം വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം. മാത്രമല്ല പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം. എന്നാൽ പല ചിത്രങ്ങളും അദ്ദേഹത്തിന് അധികം തിളങ്ങാൻ ആയിരുന്നില്ല. എങ്കിലും അന്ന്യനും ഐയുമൊക്കെപ്പോലെ കോളിവുഡിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളും സ്വന്തം ക്രെഡിറ്റിലുള്ള ആളാണ് അദ്ദേഹം.

ഹിറ്റുകളുടെ സംവിധായകൻ ശങ്കറിന്റെതായി 2015ല്‍ പുറത്തെത്തിയ ഐക്കു ശേഷം വിക്രത്തിന് ബോക്സ് ഓഫീസില്‍ പറയത്തക്ക വിജയങ്ങള്‍ ഇല്ല. എന്നാല്‍ മഹാന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടുന്നത്. പ്രിയതാരം ചിയാന്‍ വിക്രത്തിന്‍റെ തിരിച്ചുവരവാണെന്നും ട്വിറ്ററില്‍ സിനിമാപ്രേമികള്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നുണ്ട്.

വേണ്ടവിധം ശ്രദ്ധ ലഭിക്കാതെപോയ കഴിഞ്ഞ ചിത്രം ജഗമേ തന്തിരത്തിനു ശേഷമുള്ള കാര്‍ത്തിക് സുബ്ബരാജിന്‍റെ തിരിച്ചുവരവ് ചിത്രമെന്നാണ് മഹാനെക്കുറിച്ചുള്ള പല പ്രേക്ഷക പ്രതികരണങ്ങളും. അതേസമയം സൂരറൈ പോട്ര് സൂര്യയുടെ തിരിച്ചുവരവ് ആയിരുന്നെങ്കില്‍, മാനാട് ചിലമ്പരശന്‍റെ തിരിച്ചുവരവ് ആയിരുന്നെങ്കില്‍ മഹാന്‍ വിക്രത്തിന്‍റെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകർ ട്വീറ്റ് ചെയ്യുന്നത്. ശാരീരികമായ മേക്കോവര്‍ അല്ലാതെ വിക്രത്തിലെ അഭിനേതാവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജെന്നും ആ പ്രതീക്ഷ വിക്രം കാത്തെന്നും ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ട്വീറ്റ് ചെയ്‍തു.

ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയ ചിത്രത്തിന്‍റെ പ്രീമിയര്‍ ഇന്നലെ രാത്രി 240ല്‍ ഏറെ രാജ്യങ്ങളിലാണ് കാണാനായത്. ചിത്രത്തിന്‍റെ ട്രെയ്‍ലറും പാട്ടുകളുമൊക്കെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഗാന്ധി മഹാന്‍’ എന്ന ​ഗുണ്ടയായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ഒരു അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെടുകയാണ് ഗാന്ധി മഹാന്‍. ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്. ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.

ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. ഇരുവരും ഒന്നിക്കുന്നതിനാൽ ചർച്ചകളിൽ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’യിലൂടെയാണ്. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് അഭിനയിക്കുന്നത്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

6 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

10 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

11 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

12 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

12 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

13 hours ago