'Mahadeepam' was raised atop the Lingaraja temple in Bhubaneswar
ശിവരാത്രി ദിനത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ പ്രശസ്തമായ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി.രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം. ഭുവനേശ്വർ അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നഗരം എന്നാണ്. മഹാശിവരാത്രി ദിനത്തിൽ ധാരാളം ഭക്തർ ഈ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.മഹാശിവരാത്രി ദിനത്തിൽ, രാത്രിയിൽ ക്ഷേത്രത്തിൽ മഹാദീപം ഉയർത്തുന്നതാണ് പ്രധാന ആചാരം. ഈ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുക്കുന്നത്. ഈ ആചാരം ഒഡീഷയിൽ മാത്രമാണ് കാണുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്ലെന്നുമാണ് പറയപ്പെടുന്നത്.
മഹാശിവരാത്രി ദിനത്തിലെ ഈ ചടങ്ങിന് വലിയ പ്രാധാന്യമുള്ളതിനാൽ ക്ഷേത്രത്തിന് മുകളിൽ മഹാദീപം സ്ഥാപിക്കാതെ ഭക്തർ വ്രതംമുറിക്കാറില്ല. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഈ രാത്രിയിൽ ശിവൻ പാർവതിയെ രണ്ടാമതും വിവാഹം കഴിച്ചതായി വിശ്വാസിക്കപ്പെടുന്നു. അതിനാൽ മഹാശിവരാത്രി ഒരു വിവാഹ ചടങ്ങ് പോലെയാണ് ഇവിടെ ആഘോഷിച്ച് വരുന്നത്.ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂജാരിമാർ സംസാരിച്ചു. അത്യധികം ആദരിക്കപ്പെട്ട ക്ഷേത്രമാണ് ഭുവനേശ്വറിലെ ലിംഗരാ ക്ഷേത്രമെന്നും, ഇവിടെ വ്രതം അനുഷ്ഠിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും പൂജാരിമാർ പറയുന്നു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…