പ്രതീകാത്മക ചിത്രം
മുംബൈ: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 99 സ്ഥാനാർത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട പട്ടികയിലുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മുന്നണിയിലെ ധാരണകൾ പ്രകാരം 160 സീറ്റുകളിലാണ് പാർട്ടി ജനവിധി തേടുന്നത്.
നാഗ്പുര്‍ വെസ്റ്റില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഫഡ്നവിസ് മത്സരിക്കുക. 2009 മുതല്‍ ഫഡ്നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. ബിജെപി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖര്‍ ബവന്കൂലെ കംതി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മന്ത്രി സുധീര്‍ മുന്ഗത്തിവാര് ബല്ലാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ശ്രീജയ ചവാന് ഉള്‍പ്പടെ 13 വനിതകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ ഏകനാഥ ഷിന്‍ഡേ പക്ഷ ശിവ്സേന, അജിത് പവാര്‍ പക്ഷ എന്‍.സി.പി എന്നിവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…