Monday, October 26, 2026

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ! ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി ; ദേവേന്ദ്ര ഫഡ്‌നവിസ് ഉള്‍പ്പടെ പ്രമുഖ നേതാക്കൾ പട്ടികയിൽ

മുംബൈ: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 99 സ്ഥാനാർത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട പട്ടികയിലുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മുന്നണിയിലെ ധാരണകൾ പ്രകാരം 160 സീറ്റുകളിലാണ് പാർട്ടി ജനവിധി തേടുന്നത്.

നാഗ്പുര്‍ വെസ്റ്റില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഫഡ്‌നവിസ് മത്സരിക്കുക. 2009 മുതല്‍ ഫഡ്‌നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. ബിജെപി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖര്‍ ബവന്‍കൂലെ കംതി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മന്ത്രി സുധീര്‍ മുന്‍ഗത്തിവാര്‍ ബല്ലാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ശ്രീജയ ചവാന്‍ ഉള്‍പ്പടെ 13 വനിതകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ ഏകനാഥ ഷിന്‍ഡേ പക്ഷ ശിവ്‌സേന, അജിത് പവാര്‍ പക്ഷ എന്‍.സി.പി എന്നിവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Related Articles

Latest Articles