Categories: Indiapolitics

നാരായൺ റാണെക്കൊപ്പം മക്കളും ബി ജെ പിയിലേക്ക്; ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ മഹാരാഷ്ട്ര കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ ‘വൈറ്റ് വാഷ്‘ ചെയ്യപ്പെട്ട് പ്രതിപക്ഷം. മുൻ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാ എം പിയുമായ നാരായൺ റാണെയുടെ ബി ജെ പി പ്രവേശനം ഏറെക്കുറെ ഉറപ്പായി. ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. സ്വന്തം പാർട്ടിയായ ‘മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ‘യെ ബി ജെ പിയിൽ ലയിപ്പിച്ച ശേഷമായിരിക്കും റാണെ അംഗത്വം സ്വീകരിക്കുക. നാരായൺ റാണെക്കൊപ്പം മക്കളും കോൺഗ്രസ്സ് നേതാക്കളുമായ നിതേഷ് റാണെയും നിലേഷ് റാണെയും ബി ജെ പിയിൽ ചേരും. ഇതിൽ നിതേഷ് നിലവിൽ കോൺഗ്രസ്സ് എം എൽ എയാണ്. നിലേഷാകട്ടെ മുൻ കോൺഗ്രസ്സ് എം പിയും.

മുൻ കോലാപുർ എം പിയും എൻ സി പി നേതാവുമായ ധനഞ്ജയ് മഹാദികും ബി ജെ പിയിൽ ചേരുമെന്നാണ് സൂചനയുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മാൻ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് എം എൽ എ ജയകുമാർ ഗോരെ കഴിഞ്ഞ ദിവസം തന്‍റെ എം എൽ എ സ്ഥാനം രാജി വെച്ചിരുന്നു. ഇദ്ദേഹം അടുത്ത ദിവസം ബിജെപിയിൽ ചേരും. അദ്ദേഹത്തിന്‍റെ സഹോദരൻ ശിവസേനയിൽ ചേർന്നിട്ടുണ്ട്. സോലാപുർ കോൺഗ്രസ്സ് എം എൽ എ സിദ്ധറാം മഹാത്രയയും ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

എൻ സി പി ക്ക് കനത്ത തിരിച്ചടിയാണ് ഒസ്മാനാബാദിൽ സംഭവിച്ചിരിക്കുന്നത്. പാർട്ടി പ്രസിഡന്റ് ശരദ് പവാറിന്റെ അടുത്ത അനുയായിയും പാർട്ടി സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ പദ്മസിൻഹ പാട്ടീൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം മകനും എൻ സി പി എം എൽ എയുമായ റാണാ ജഗജിത് സിൻഹയും ബി ജെ പിയിലേക്കെത്തും.

ഇവരെക്കൂടാതെ എൻ സി പി സത്താറ എം പി ഉദയൻ രാജ് ഭോസ്ലെ, സംസ്ഥാന സമിതി അദ്ധ്യക്ഷൻ രാം രാജ് നിംബാൽക്കർ, കോൺഗ്രസ്സ് നേതാവ് ഹർഷവർദ്ധൻ പാട്ടീൽ തുടങ്ങിയവരും ബി ജെ പിയിലേക്ക് എത്തുന്നതോടെ നേതാക്കളും അണികളും ശുഷ്കിച്ച നാമമാത്ര പ്രസ്ഥാനങ്ങളായി മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എൻ സി പിയും മാറും.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനും ദേവേന്ദ്ര ഫഡ്നവിസിന്‍റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനും ഏറിവരുന്ന ജനപിന്തുണയും ഈ സർക്കാരുകൾ കാഴ്ചവെക്കുന്ന മികവുറ്റ ഭരണവുമാണ് നേതാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് കോൺഗ്രസ്സ് പാർട്ടിയുടെ പ്രതിപക്ഷ നേതൃ പദവി രാജി വെച്ച് ഭാരതീയ ജനതാ പാർട്ടിയിലെത്തിയ മുതിർന്ന നേതാവ് രാധകൃഷ്ണ വിഖെ പാട്ടീൽ പറയുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടക്കുന്ന മഹാറാലി അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ അന്ത്യയാത്രയുടെ തുടക്കമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

B4 Admin

Recent Posts

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

56 minutes ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

1 hour ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

8 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

9 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

9 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

10 hours ago