മുംബൈ:മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കി. സഖ്യവുമായി മുന്നോട്ട് പോവുന്ന കാര്യം ഗവര്‍ണറെ അറിയിക്കാനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം.
മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്. സേനയുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ എന്‍സിപിയുമായി ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടിയുടേയും സംസ്ഥാനനേതാക്കള്‍ ഒരുമിച്ചിരുന്ന് തയാറാക്കി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളെപോലെ ഗവര്‍ണറെ കാണാനും തീരുമാനിച്ചത്.
എന്നാല്‍ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം കൊടുക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സോണിയാ ഗാന്ധിയും പവാറും നാളെ ചര്‍ച്ച നടത്താനിരിക്കുകയാണ്. അതിന് മുന്‍പ് സഖ്യമായെന്ന് വ്യാഖ്യാനിക്കാവുന്ന നീക്കം വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതാണ് കൂടിക്കാഴ്ച ഉപേക്ഷിക്കാന്‍ കാരണമെന്ന് അറിയുന്നു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…