സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. ഇനി 2 മാസകാലത്തോളം സന്നിധാനം ശരണം വിളികളാലും അയ്യപ്പമന്ത്ര ധ്വനികളാലും മുഖരിതമാകും ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധിയിലേക്ക് ഇനി ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തും . ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്നത്
താപസരൂപത്തില്‍ ഭഗവാനെ കാണാനുള്ള അവസരം മണ്ഡലകാലത്ത് ഇന്ന് മാത്രമാണ് ഭക്തര്‍ക്ക് ലഭിക്കുക. തലയില്‍ ഉത്തരീയക്കെട്ടും കൈയില്‍ ജപമാലയും കഴുത്തില്‍ രുദ്രാക്ഷവുമണിഞ്ഞ് ചിന്മുദ്രാങ്കിത യോഗസമാധിയില്‍ യോഗദണ്ഡുമായി ഭസ്മത്താല്‍ മൂടി തപസ്സനുഷ്ഠിക്കുന്ന രൂപത്തിലായിരിക്കും അയ്യപ്പന്‍.
നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ ഒന്നും ഉണ്ടാകില്ല. വൃശ്ചികപ്പുലരിയില്‍ നടതുറക്കുമ്പോള്‍ യോഗനിദ്രവിട്ടുണര്‍ന്ന നിലയിലായിരിക്കും ഭഗവാന്‍.
താപസ ഭാവത്തിലുള്ള ഭഗവാനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് അധികവും. സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം ഉടന്‍ നടക്കും. തുടര്‍ന്ന് രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴ്ച മുതല്‍ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ 41 ദിവസവും ഉണ്ടാകും.
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…