maharashtra-rain-disrupt-train
മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ കനത്ത മഴയെത്തുടർന്നു കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിൻ സർവീസ് നിർത്തലാക്കി. നിലവിൽ ഒൻപത് ട്രെയിനുകൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രെയിനുകൾ റൂട്ട് മാറ്റി വിടുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ആണു ചെയ്തിട്ടുള്ളത്. ഇതേതുടർന്ന് ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം കൊങ്കൺ റെയിൽവേ റൂട്ടിലെ നിരവധി സ്റ്റേഷനുകളിൽ 5,500-6,000 യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ട്രെയിനുകളിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു കൊങ്കൺ റെയിൽവേ വക്താവ് ഗിരീഷ് കറന്റികർ വ്യക്തമാക്കി.
കുടുങ്ങി കിടക്കുന്ന എല്ലാ യാത്രക്കാർക്കും ചായ, ലഘുഭക്ഷണം, വെള്ളം എന്നിവ നൽകാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രത്‌നഗിരിയിലെ ചിപ്ലുണിനും കാമാത്തെ സ്റ്റേഷനുകൾക്കുമിടയിലുള്ള വസിഷ്ഠി നദിയിലെ പാലത്തിൽ ജലനിരപ്പ് അപകടനിരക്കിനു മുകളിലെത്തി. ഇതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതെന്നു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കിടെ കൊങ്കൺ റെയിൽവേ റൂട്ടിലുണ്ടാകുന്ന രണ്ടാമത്തെ യാത്രാ തടസ്സമാണിത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…