റായ്ഗഡ് കടൽത്തീരത്ത് നിന്നും ആയുധങ്ങൾ കണ്ടെത്തിയ ബോട്ട് കൂടുതൽ പരിശോധനയ്‌ക്കായി തീരത്ത് നിന്ന് നീക്കി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും വഹിച്ച ബോട്ട് കണ്ടെടുത്തതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ റായ്ഗഡ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. നിലവിൽ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മൂന്ന് എകെ-47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവയാണ് സംശയാസ്പദമായി കണ്ട ബോട്ടിൽ നിന്നും കണ്ടെടുത്തത്. ബോട്ടിനുള്ളിൽ നിന്നും ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളളുവെന്ന് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. സായുധ സുരക്ഷ ഉറപ്പാക്കുന്ന നെപ്റ്റിയൂൺ മാരിടൈം സെക്യൂരിറ്റി എന്ന സ്ഥാപനത്തിന്റെ ലോഗോ ആയുധങ്ങൾ നിറച്ച് പെട്ടിയിലുണ്ടായിരുന്നു. ഇതുമായി ബന്ധമില്ലെന്ന് സ്ഥാപനം ഔദ്യോഗിക പ്രസാതാവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയൻ വനിതയായ ഹാന ലോർഡോർഗന്റെ ഉടമസ്ഥതയിലുള്ള ലേഡി ഹാൻ എന്ന കപ്പലാണ് റായ്ഗഡിൽ കണ്ടെത്തിയത്.ജൂണിൽ എട്ട് യാത്രക്കാരുമായി മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന കപ്പൽ പാതിവഴിയിൽ മറിയുകയും പിന്നീട് കൊറിയൻ കപ്പൽ ജീവനക്കാരെ രക്ഷിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
എടിഎസ്, കോസ്റ്റ് ഗാർഡ്, മാരിടൈം ബോർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടയിൽ ഭരൻ ഖോൽ കിനാരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മറ്റൊരു ലൈഫ് ബോട്ട് കണ്ടെടുത്തു. ഒരു ലൈഫ് ജാക്കറ്റും ചില രേഖകളും ഉപേക്ഷിക്കപ്പെട്ട ബോട്ടിൽ നിന്നും കണ്ടെത്തി.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…