മമതയുടെ തൃണമൂൽ കോൺഗ്രസിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു വെന്ന് സൂചനകൾ. ദക്ഷിണ കൊൽക്കത്ത ചിലഭാഗങ്ങളിൽ ഇത് സംബന്ധിച്ചുള്ള ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇത്തരത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ മുതലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ വന്നിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ പുതിയതും നവീകരിച്ച തൃണമൂൽ കോൺഗ്രസ് വരുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതേസമയം, മമതാ ബാനർജിയുടെ ചിത്രങ്ങൾ ഒന്നും ഒരു പോസ്റ്ററിൽ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നതും കൗതുകകരമാണ്. പിന്നീട്, ഇത് വിവാദമായതിന് പിന്നാലെ തന്നെ പോസ്റ്ററുകൾ മാറ്റുകയും ചെയ്തിരുന്നു.
പോസ്റ്ററുകൾ വന്നതിൽ പ്രതികരണവുമായി തൃണമൂൽ രംഗത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസിന് ജന്മം നൽകിയത് മമത ബാനർജിയാണ്, അവരാണ് പ്രധാന നേതാവ് അതിൽ ഒരു സംശയവും ആവശ്യമില്ല എന്നായിരുന്നു ടിഎംസി ഉപാധ്യക്ഷൻ ജോയ് പ്രകാശ് മജുംധറിന്റെ പ്രതികരണം. മമത ബാനർജി മാത്രമാണ് ഞങ്ങളുടെ ഏക നേതാവ് എന്ന് അഭിഷേക് ബാനർജി തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു. പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് ഒട്ടിച്ച പോസ്റ്ററുകൾ ഒട്ടിച്ചതാകാമെന്നും മുതിർന്ന നേതാവ് പ്രതികരിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…