maharshtra
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഭക്ഷ്യ എണ്ണയുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂറോളം. ശനിയാഴ്ച അപകടം നടന്നയുടന്‍ ആള്‍കൂട്ടം സംഭവസ്ഥലത്തെത്തി ടാങ്കറില്‍ നിന്ന് ഒഴുകിയ എണ്ണ കൊള്ളയടിച്ചെന്നും പൊലീസ് പറഞ്ഞു.
12,000 ലിറ്റര്‍ ഭക്ഷ്യ എണ്ണയുമായി ഗുജറാത്തിലെ സൂറതില്‍ നിന്ന് മുംബൈയിലേക്ക് പോയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാഹനം മറിഞ്ഞ് അതില്‍ നിന്നുള്ള എണ്ണ ചോര്‍ന്നു. തവാ ഗ്രാമത്തിന് സമീപമാണ് സംഭവം. സംസ്കരിക്കുന്നതിനായി മുംബൈയിലേക്ക് കൊണ്ടുപോയ എണ്ണയാണ് കൊള്ളയടിച്ചത്.
ആള്‍കൂട്ടം സംഭവസ്ഥലത്തെത്തി തങ്ങളുടെ ക്യാനുകളിലും മറ്റ് പാത്രങ്ങളിലും ചോര്‍ന്ന എണ്ണ എടുത്തുകൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരെ നിയന്ത്രിക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസ് ഏറെ ബുദ്ധിമുട്ടി. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതായും ദുരന്തനിവാരണ സംഘം പിന്നീട് ടാങ്കര്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…