Sunday, May 19, 2024
spot_img

മഹാരാഷ്ട്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; അപകടം നടന്നയുടന്‍ ആള്‍കൂട്ടം ഭക്ഷ്യ എണ്ണ മോഷ്ടിച്ചതായി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഭക്ഷ്യ എണ്ണയുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂറോളം. ശനിയാഴ്ച അപകടം നടന്നയുടന്‍ ആള്‍കൂട്ടം സംഭവസ്ഥലത്തെത്തി ടാങ്കറില്‍ നിന്ന് ഒഴുകിയ എണ്ണ കൊള്ളയടിച്ചെന്നും പൊലീസ് പറഞ്ഞു.

12,000 ലിറ്റര്‍ ഭക്ഷ്യ എണ്ണയുമായി ഗുജറാത്തിലെ സൂറതില്‍ നിന്ന് മുംബൈയിലേക്ക് പോയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാഹനം മറിഞ്ഞ് അതില്‍ നിന്നുള്ള എണ്ണ ചോര്‍ന്നു. തവാ ഗ്രാമത്തിന് സമീപമാണ് സംഭവം. സംസ്കരിക്കുന്നതിനായി മുംബൈയിലേക്ക് കൊണ്ടുപോയ എണ്ണയാണ് കൊള്ളയടിച്ചത്.

ആള്‍കൂട്ടം സംഭവസ്ഥലത്തെത്തി തങ്ങളുടെ ക്യാനുകളിലും മറ്റ് പാത്രങ്ങളിലും ചോര്‍ന്ന എണ്ണ എടുത്തുകൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരെ നിയന്ത്രിക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസ് ഏറെ ബുദ്ധിമുട്ടി. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതായും ദുരന്തനിവാരണ സംഘം പിന്നീട് ടാങ്കര്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Latest Articles