Wednesday, September 23, 2026

കനത്ത മഴ; പ്രളയത്തില്‍ മുങ്ങി ഹൈദരാബാദ്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; താറുമാറായി ഗതാഗതം

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട്. പ്രധാനറോഡുകളെല്ലാം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞു വീണും, മഴയില്‍ റോഡുകള്‍ മുങ്ങുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി.

അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സ‌‌ർക്കാ‍ർ മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെയുത്താന്‍ ദുരന്ത നിവാരണ സേന, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സിദ്ധിപൂര്‍ ജില്ലയിലെ ഹോബ്ഷിപൂരില്‍ രാവിലെ ആറു മണി വരെ 108 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദിന് സമീപം സീതാഫാല്‍മണ്ടിയില്‍ 72.8 മില്ലീ മീറ്ററും മഴയാണ് പെയ്തത്. കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായെങ്കിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായത് ജനജീവിതം താറുമാറാക്കി.

 

Related Articles

Latest Articles