Kerala

മേയറുടെ കസേര തെറിക്കുമോ?? കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നഗരസഭക്കുള്ളിൽ തള്ളിക്കയറി

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതൽ നഗരസഭയുടെ പുറത്ത് മഹിളാ മോർച്ചയാണ് ശക്തമായി പ്രതിഷേധിച്ചത്. സ്ത്രീകള്‍ നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പോലീസിന്റെ ബാരിക്കേഡുകൾ തകർത്തുകൊണ്ട് മഹിളാമോർച്ച പ്രവർത്തകർ നഗരസഭക്കുള്ളിൽ തള്ളിക്കയറുകയും ചെയ്തു.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്നു കൊണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്രതിഷേധം നടത്തി. അഴിമതിയിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ എത്രയും വേ​ഗം രാജി വയ്‌ക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു. രാജി വെയ്‌ക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും മഹിളാമോർച്ചയുടെയും തീരുമാനം. പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

മാർച്ചിന് നേരെ പല തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിന്മാറാതെ നിൽക്കുകയായിരുന്നു. പോലീസിന്റെ ബാരിക്കേഡുകൾ മറി കടന്നു കൊണ്ട് പ്രവർത്തകർ കോർപ്പറേഷന്റെ അകത്തേയ്‌ക്ക് കയറി. കോർപ്പറേഷന്റെ അകത്തേയ്‌ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. വനിതാ പ്രവർത്തകരെ അടിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി കൗൺസിലർമാർ തടഞ്ഞു.

കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. കോർപ്പറേഷനിലെ ഇടത് ജീവനക്കാരും പ്രവർത്തകർക്കെതിരെ രം​ഗത്തു വന്നു. കോർപ്പറേഷന്റെ പ്രധാന ​ഗേറ്റ് പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് മഹിളാമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വലിയ തോതിൽ പ്രതിഷേധവുമായി ഇരച്ചെത്തിയ പ്രവർത്തകർക്ക് മുന്നിൽ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിജെപിയും മഹിളാമോർച്ചയും വ്യക്തമാക്കി.

B4 Admin

Recent Posts

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

9 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

14 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

14 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

15 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

15 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

16 hours ago