Kerala

‘ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് ‘; ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ; പൊരുതാനൊരുങ്ങി മഹിളാ മോർച്ച രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ പൊരുതാൻ മഹിളാ മോർച്ചയും രംഗത്ത്. മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുകയാണ്. പിടിച്ചെടുക്കുന്ന മയക്കുമരുന്നു കേസുകളുടെ വർദ്ധനവു അതു തെളിയിക്കുന്നുമുണ്ട്. കൊക്കൈയിന്‍, എം ഡി എം എ, ഹാഷിഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ മാരകമായ ലഹരി മരുന്നുകളാണ് വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലും ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്.

ലഹരിമാഫിയക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ പോലീസും എക്സൈസും നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കർശന നടപടികൾ ഇല്ലാതെ പലപ്പോഴും അവർക്കു ചുക്കാൻ പിടിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്.. ലഹരി മരുന്നു കേസുകളിൽ തുടരന്വേഷണം ഇല്ലാത്തതും കേരളത്തിൽ ലഹരിമാഫിയകൾക്ക് കൂടുതൽ വഴിയൊരുക്കകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ മഹിളാമോർച്ച വിവിധ സമര മാർഗങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ശക്തമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത അറിയിച്ചു.

ആദ്യത്തെ പരിപാടി എന്ന നിലയിൽ ഓഗസ്ററ് 30, 31 തീയതികളിൽ “ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് ” എന്ന പേരിൽ പൊതുജനങ്ങളുടെ ഒപ്പു ശേഖരണവും സെപ്റ്റംബർ പത്താം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു, ലഹരി- മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കാനും , ശക്തമായ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു കൊണ്ട് മഹിളാ മോർച്ചയുടെ പ്രതിനിധികൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിവേദനം സമർപ്പിക്കുവാനുംതീരുമാനിച്ചിരിക്കുന്നതായും അവർ അറിയിച്ചു.

admin

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

8 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

42 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

48 mins ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

1 hour ago