വർക്കല: അയിരൂരിൽ പ്രണയത്തിൽ നിന്ന് പിൻമാറാത്തതിന് യുവാവിനെ കോളജ് വിദ്യാർത്ഥിനിയും ഗുണ്ടകളും നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഏഴ് പേർക്കെതിരെയാണ് കേസ്. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. വർക്കല സ്വദേശി ലക്ഷ്മിപ്രിയയും അയിരൂർ സ്വദേശിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ ബിസിഎ പഠിക്കാൻ എറണാകുളത്ത് എത്തിയതിന് പിന്നാലെ മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് അക്രമം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
യുവാവിനെ ഫോണിലൂടെ സന്ദേശങ്ങൾ നൽകി വീട്ടിൽ നിന്നും ലക്ഷ്മിപ്രിയ വിളിച്ചിറക്കി. പിന്നീട് കാറിൽ വെച്ച് ഗുണ്ടകളുടെ സഹായത്തോടെ മർദ്ദിച്ചു. സ്വർണമാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോണും വാച്ചും കവർന്നു. തുടർന്ന് എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലക്ഷ്മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട സംഘം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ യുവാവിന്റെ ഐ ഫോണിൽ ലക്ഷ്മിപ്രിയ തന്നെ പകർത്തിദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മർദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…