കോഴിക്കോട് : രാജ്യദ്രോഹ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പിപി ഷബീർ ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കായി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഷമീർ എന്ന വ്യാജ പേരിൽ വയനാട് പൊഴുതനയിലെ റിസോർട്ടിൽ എത്തിയതായിരുന്നു ഷബീർ. ഇതറിഞ്ഞ പോലീസ് പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽവെച്ച് ഇയാളുടെ വാഹനം തടഞ്ഞു നിർത്തി പിടികൂടി. കേസിലെ നാല് മുഖ്യപ്രതികൾ നാല് വർഷമായി ഒളിവിൽ കഴിയുകയാണ്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ എത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ചാലപ്പുറം പുത്തൻപീടിയേക്കൽ പിപി ഷബീർ, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം വന്നത്. പിടികൂടിയ പ്രതിയുടെ സഹോദരനും മകനുമെല്ലാം കേസിലെ പ്രതികളാണ്. ഭീകര പ്രവർത്തനങ്ങൾക്കായി പാകിസ്താനിലേക്ക് ഉൾപ്പെടെ ഇവർ ഫോൺ സന്ദേശമയച്ചു എന്നാണ് കണ്ടെത്തൽ.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…