major-ravi-recovered-after-kidney-transplantation-surgery
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നെന്ന് സംവിധായകനും നടനുമായ മേജർ രവി. ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും മേജർ രവി കുറിച്ചു.
ഗുഡ് മോർണിംഗ്’..എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി…ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ ദിനംപ്രതി സുഖംപ്രാപിച്ചുവരികയാണ്… എല്ലാവരെയും ഉടൻ എഫ്ബി ലൈവിൽ കാണാം..എല്ലാവരെയും സ്നേഹിക്കുന്നു… ജയ് ഹിന്ദ്! എന്നാണ് മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു മേജര്‍ രവി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.
ഇരുപത് വര്‍ഷത്തോളം സൈനികനായി ജോലി ചെയ്തതിന് ശേഷമായിരുന്നു മേജര്‍ രവി നടനായും പിന്നീട് സംവിധായകനായും സിനിമാ രംഗത്തേക്കെത്തിയത്. തുടർന്ന് പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ചത്. 2006ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി.
മേഘം, ഒന്നാമന്‍, ശ്രദ്ധ തുടങ്ങിയവയായിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങള്‍. ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു. സമീപകാലങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ‘ഒരു താത്വിക അവലോകനം’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…