Kerala

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശനപുണ്യത്തിൽ ഭക്തർ; ഭക്തിയുടെ നിറവിൽ ശബരീശസന്നിധി

ശബരിമല: മകരസംക്രമ നാളിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ.

തിരുവാഭരണമണിയിച്ച് അയ്യപ്പസ്വാമിക്കായുള്ള ദീപാരാധന നടന്നതോടെ മകരവിളക്ക് ദർശിക്കാനുള്ള സമയമാവുകയായിരുന്നു.

ഇത്തവണയും മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്

ഇന്ന് ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമ പൂജ നടന്നത് . തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ്യ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തി. മകര സംക്രമ പൂജയ്ക്ക് ശേഷം മൂന്ന് മണിക്ക് നട അടച്ചു.

വൈകിട്ട് അഞ്ച് മണിക്കാണ് വീണ്ടും നട തുറന്നത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകിട്ട് ശരംകുത്തിയിലെത്തി. തുടർന്ന് ആചാരപരമായ വരവേൽപ് നൽകി സന്നിധാനത്തേക്ക് സ്വീകരിച്ചു.

സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് ദീപാരാധന കഴിഞ്ഞതോടെ ഭക്തജനങ്ങൾ പൊന്നമ്പലമേട്ടിലേക്ക് തിരിഞ്ഞ് കൈകൾ കൂപ്പി ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ടേയിരുന്നു.

മകരനക്ഷത്രം ആകാശത്ത് തെളിഞ്ഞുനിൽക്കേ, പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കേ പരമ്പരാഗത കാനന മേഖലയിലെ പുണ്യം നിറഞ്ഞ തറയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

മകരജ്യോതി കാണാൻ സന്നിധാനത്തും പാണ്ടിത്താവളത്തും മറ്റ് പന്ത്രണ്ടിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. മാത്രമല്ലകോവിഡിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുണ്ടായിരുന്നു.

Anandhu Ajitha

Recent Posts

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

8 hours ago

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…

8 hours ago

ശബരിമല സ്വർണക്കൊള്ള ! എൻ. വിജയകുമാർ 14 ദിവസം റിമാൻഡിൽ; ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…

9 hours ago

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…

10 hours ago

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

12 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

13 hours ago