Categories: KeralaSabarimala

മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം; സന്നിധാനത്ത് ഭക്തജന തിരക്ക്, നാളെ വാഹന നിയന്ത്രണം

സന്നിധാനം: മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ശബരിമല. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. നാളെ വെളുപ്പിന് രണ്ട് മണിക്കാണ് മകരസംക്രമ പൂജ. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്.

മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് ശബരിമല നട അടക്കില്ല. നാളെ വെളുപ്പിന് 2.09 നാണ് സംക്രമപൂജ. തുടര്‍ന്ന് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്ന നെയ്യ് ഉപയോഗിച്ച് സംക്രഭിഷേകം. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് മുപ്പതിന് നട അടക്കും. കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല. അതേസമയം, മകരവിളക്ക് കാണാന്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

admin

Recent Posts

അത്യുന്നതങ്ങളിൽ ! 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…

16 mins ago

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം ! യാത്രക്കിടെ സൂര്യാഘാതമേറ്റത് നിലമ്പൂർ സ്വദേശിയായ അമ്പത്തിനാലുകാരന്

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ് (54) സൂര്യാഘാതമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ…

25 mins ago

കൊച്ചി നഗര മധ്യത്തിലെ ഫ്ലാറ്റിൽ പോലീസിന്റെ മിന്നൽ പരിശോധന ! വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഗുണ്ടാ സംഘം പിടിയിൽ

കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഏഴംഗ ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും…

48 mins ago

ആറ് മാസം കൊണ്ട് ഒരു ദശലക്ഷം യാത്രാക്കാർ ! കുതിച്ചുയർന്ന് നമോ ഭാരത് ട്രെയിൻ; സുവർണ നേട്ടവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ്…

50 mins ago

കെട്ടടങ്ങാതെ സന്ദേശ് ഖലി!സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം മൂലം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

സന്ദേശ് ഖലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സന്ദേശ് ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ…

55 mins ago

പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കൃത്യമായ അജണ്ട ! കോൺ​ഗ്രസിന് പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ എല്ലാം വ്യക്തം ; രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല

ദില്ലി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കോൺ​ഗ്രസിന് കൃത്യമായ…

57 mins ago