malappuram
മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ടര്‍ യാത്രികരായ യുവതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം.
മേയ്19നകം അറസ്‌റ്റ് ചെയ്‌താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇടത്‌വശം വഴി കാര്‍ ഓവര്‍ടേക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഷംന എന്നിവരെ ഇയാള്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കാറില്‍ സ്ഥലത്ത് നിന്നും പോയി.
ഏപ്രില്‍ 16നായിരുന്നു സംഭവം. അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്‌തപ്പോള്‍ ഇബ്രാഹിം ഷബീര്‍ കാര്‍ കുറുകെയിട്ട ശേഷം യുവതികളെ മര്‍ദ്ദിച്ചു. ആ സമയം യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയ രംഗങ്ങള്‍ വൈറലായതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ആദ്യം നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് യുവാവിനെ സഹായിച്ചു എന്ന് വിവാദമായതിന് പിന്നാലെയാണ് കേസ് ശക്തമായത്. മുസ്ളീംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററായ സി.എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…