bollywood-actor
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി.സുകേഷ് ചന്ദ്രശേഖറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
ആകെ 7.27 കോടിയുടെ സ്വത്താണ് ഇഡി നിന്നും ജാക്വിലിന്‍ ഫെര്‍ണാണ്ടസില്‍ നിന്നും കണ്ടുകെട്ടിയത്. ഇതില്‍ 7.12 മാത്രം താരത്തിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ സമ്മാനങ്ങളാണ് ജാക്വിലിനില്‍ നിന്നും പിടിച്ചെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാമ്പത്തിക തിരിമറിയിലൂടെ ലഭിച്ച പണത്തില്‍ നിന്ന് 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് ചന്ദ്രശേഖര്‍ ജാക്വിലിന് സമ്മാനിച്ചതെന്നാണ്പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങള്‍ക്കും സുകേഷ് ചന്ദ്രശേഖര്‍ പണം നല്‍കിയതായും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്.173,000 ഓളം യുഎസ് ഡോളറും ഏകദേശം 27,000 ഓസ്ട്രേലിയന്‍ ഡോളറുമാണ് ജാക്വിലിന്റെ ബന്ധുക്കളുടെ പേരില്‍ സുകേഷ് കൈമാറിയത്.
ബോളിവുഡ് നടിമാരായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി അടക്കമുള്ളവര്‍ക്ക് ചന്ദ്രശേഖര്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായതിനു പിന്നാലെ ജാക്വിലിനേയും ഇഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. നിലവില്‍ ജാക്വിലിന്റെ പേരില്‍ ആരോപണങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ ഇഡി ഇതുവരെ നടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ജാക്വിലിന് രാജ്യം വിടാനും വിലക്കുണ്ട്.
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…