Monday, April 29, 2024
spot_img

സഹോദരിമാരെ നടുറോഡിൽ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം

മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ട‌ര്‍ യാത്രികരായ യുവതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്‌ ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം.

മേയ്19നകം അറസ്‌റ്റ് ചെയ്‌താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇടത്‌വശം വഴി കാര്‍ ഓവര്‍ടേക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഷംന എന്നിവരെ ഇയാള്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കാറില്‍ സ്ഥലത്ത് നിന്നും പോയി.

ഏപ്രില്‍ 16നായിരുന്നു സംഭവം. അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്‌തപ്പോള്‍ ഇബ്രാഹിം ഷബീര്‍ കാര്‍ കുറുകെയിട്ട ശേഷം യുവതികളെ മര്‍ദ്ദിച്ചു. ആ സമയം യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയ രംഗങ്ങള്‍ വൈറലായതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

ആദ്യം നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് യുവാവിനെ സഹായിച്ചു എന്ന് വിവാദമായതിന് പിന്നാലെയാണ് കേസ് ശക്തമായത്. മുസ്ളീംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററായ സി.എച്ച്‌ മഹമ്മൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം.

Related Articles

Latest Articles