malappuram-college-students-fight-in-the-name-of-ragging-5-students-arrested
മലപ്പുറം: മലപ്പുറത്ത് ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കഴിഞ്ഞ ദിവസമാണ് വളയംകുളം അസ്സബാഹ് കോളേജിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
തവനൂർ തൃക്കണാപുരം ചോലയിൽ ഷഹസാദ്, പാലപ്പെട്ടി മച്ചിങ്ങൽ മുഹമ്മദ് ഫാദിഹ്, മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇർഫാൻ, കൊള്ളനൂർ ജാറം പൂഴികുന്നത്ത് മുർഷിദ്, അണ്ടത്തോട് ചോലയിൽ ഫായിസ്, എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർത്ഥികളാണ് ജൂനിയർ വിദ്യാർത്ഥികളെ നടുറോഡിലിട്ട് മർദ്ദിച്ച് അവശരാക്കിയത്. തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കോളേജിന് സമീപത്ത് സംസ്ഥാന പാതയിൽ വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. കോളേജും സംസ്ഥാന പാതയും തമ്മിൽ ഇരുന്നൂറ് മീറ്റർ ദൂരമുണ്ട്. തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…