Arrest
ബെംഗളൂരു: ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് (Bank) കൊള്ളയടിച്ച യുവ എഞ്ചിനീയര്‍ പിടിയിൽ. ബെംഗളൂരു കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 85.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.
ഈ മാസം 14നാണ് ധീരജ് എസ്ബിഐ മഡിവാള ശാഖ കൊള്ളയടിച്ചത്. കത്തികാട്ടി ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധീരജ് സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…