Pinarayi-Vijayan
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുമ്പോൾ ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ വീർപ്പ് മുട്ടി മലപ്പുറത്തെ ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ. സംസ്ഥാനത്തെ സ്‌കൂളുകൾ അത്യാധുനിക സൗകര്യങ്ങളിലേക്ക് ഉയരുമ്പോൾ യാതൊരു സൗകര്യവുമില്ലാതെയാണ് ഈ സ്‌കൂളിൽ മുന്നോട്ട് പോകുന്നത്.
2300-ലേറെ കുട്ടികൾ പഠിക്കുന്ന എടരിക്കോട് ക്ലാരി യു.പി സ്‌കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോൾ നിലവിലുള്ള ക്ലാസ് മുറികളിൽ അധികവും വേണ്ടത്ര സുരക്ഷയില്ലാത്തതാണ്.
സുരക്ഷയില്ലാത്ത കെട്ടിടങ്ങളിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നതിൽ കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍. മാത്രമല്ല സ്‌കൂളിൽ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. കടുത്ത ചൂടിൽ ചുമരുകൾ പൂർണമല്ലാത്ത കെട്ടിടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്.
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസ്സിൽ 30 കുട്ടികളെന്നാണ് കണക്ക്. എന്നാൽ, ഈ സ്‌കൂളിൽ ഒരു ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് 65 കുട്ടികളാണ്. സ്‌കൂളിൽ ആവശ്യത്തിന് സ്ഥലമുണ്ട്, സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തി പുതിയ ക്ലാസ് മുറികളുണ്ടാക്കണമെന്നാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്. നേരത്തെ എംഎല്‍എ ഫണ്ടിൽ നിന്നും സ്‌കൂളിനായി തുക അനുവദിച്ചെങ്കിലും പിന്നീട് അത് ലഭിച്ചില്ലെന്ന് പി.ടി.എ ഭാരവാഹികൾ വ്യക്തമാക്കി.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…