malappuram
മലപ്പുറം: മലപ്പുറം പാണമ്പറയിൽ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം. അപകടകരമായുള്ള ഡ്രൈവിങ് ചോദ്യം ചെയ്ത പെൺകുട്ടികളെയാണ് യുവാവ് മർദ്ദിച്ചത്. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹിം ഷബീറാണ് പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്തത്. അസ്‌ന, ഹംന എന്നീ സഹോദരിമാര്‍ക്കാണ് മര്‍ദനമേറ്റത്.
ഈ മാസം 16 ന് ആയിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരുചക്ര വാഹനയാത്രക്കാരായ പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്തത്. യുവാവ് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
പ്രദേശത്തുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തിയ വിഡീയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അമിത വേഗത്തില്‍ കാറോടിച്ചത് ചോദ്യം ചെയ്തതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. സംഭവത്തില്‍ യുവാവിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…