Kerala

വീടിന്റെ ഓടുപൊളിച്ചിറങ്ങി ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിച്ചു: ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രി ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ചയോളം, ഇന്ന് രാവിലെ വരെ ജീവനുവേണ്ടി മല്ലടിച്ച മലപ്പുറം സ്വദേശി ഫഷാന ഷെറിൻ മരിച്ചു

മലപ്പുറം: പാണ്ടിക്കാടിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന ഷഫാന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം സംഭവിച്ചത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഷഹാനയും ഭർത്താവായ വണ്ടൂർ സ്വദേശി ഷാനവാസും. ശനിയാഴ്ച പുലർച്ചെ വീട്ടിൽ എത്തിയ ഷാനവാസ് ഓടുപൊളിച്ച് അകത്ത് കയറി ഷഹാനയുടെ തലയ്‌ക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹാന ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. തുടർന്ന് ജീവൻ നഷ്ടമാകുകയും ചെയ്തു. ആക്രമണത്തിനിടെ ഷാനവാസിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Anusha PV

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

1 hour ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

2 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

2 hours ago