തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ മാർച്ച് നടത്തുമെന്ന് കൺവീനർ എം.എം. ഹസൻ. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കും. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ താഴെത്തട്ടിലേക്ക് യുഡിഎഫ് പ്രക്ഷോഭം വ്യാപിപ്പിക്കും.
എക്സൈസ് ,ടൂറിസം മന്ത്രിമാരുടെ അറിവോടെയാണ് ബാർ ഉടമകൾ കോഴ നൽകാൻ പണപ്പിരിവ് നടത്തിയത്. എത്ര കോടി പിരിച്ചു? സിപിഎമ്മിന് എത്ര കിട്ടി? അതല്ലൊം അന്വേഷിക്കണം. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ കൂടി വേണ്ടിയാണെന്നും എം.എം. ഹസൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ല. നിഷ്പക്ഷ അന്വേഷണവും സാദ്ധ്യമല്ല. എക്സൈസ് മന്ത്രി എഴുതിക്കൊടുത്തത് വച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്. ശബ്ദ സന്ദേശം പുറത്ത് വന്നതിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് ബാർ അസോസിയേഷൻ ഭാരവാഹികളുടെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല. മദ്യനയത്തിൽ മാറ്റം വരുമെന്നത് എക്സൈസ്, ടൂറിസം മന്ത്രിമാർ ബാർ ഉടമകൾക്ക് ഉറപ്പുനൽകി.അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടര ലക്ഷം രൂപ വീതം ഓരോ ബാർ ഉടമകൾ പണപ്പിരിവ് നടത്തിയതെന്നും എം.എം. ഹസൻ പറഞ്ഞു
ഡ്രൈ ഡേ ,ബാറുകളുടെ പ്രവർത്തന സമയക്രമം ദീർപ്പിക്കൽ എന്നിവ വേണമെന്ന് ആവശ്യം മുന്നോട്ടുവച്ചത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കുമ്പോൾ ആരുടെയൊക്കെ സമ്മതം അതിന് പിന്നിൽ ഉണ്ടെന്ന് ഊഹിക്കാവുന്നതാണ്.മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ബാർ ഉടമകൾക്ക് മദ്യനയ മാറ്റം സംബന്ധിച്ച ഒരു ഉറപ്പും ആരും നൽകില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…