Cinema

നവ്യ നായർക്ക് പകരം ബാലാമണിയാകേണ്ട ആളായിരുന്നു ഈ സുന്ദരിക്കുട്ടി: ആളെ മനസ്സിലായോ?

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി സംവൃതാ സുനിൽ. നിഷ്ക്കളങ്കതയുള്ള ചിരികൊണ്ടും സ്വഭാവ സംവിശേഷതകൾ കൊണ്ടും ഏവരുടെയും മനസ് കീഴടക്കിയ നടിയുടെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

പണ്ട് രഞ്ജിത്ത് സംവിധാനം ചെയ്‌ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ (Samvrutha Sunil) ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. തുടർന്ന് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നത് സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ്. പുഞ്ചിരിയോടെ നിൽക്കുന്ന കുഞ്ഞു സംവൃതയെ ആണ് ചിത്രത്തിൽ കാണാനാവുക. മാത്രമല്ല മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയാണ് സംവൃത. സംവൃതയ്ക്ക് 5 അടി 9 ഇഞ്ചിലേറെ ഉയരമുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണെങ്കിലും സമൂഹ മാധ്യമത്തിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.

നടിയുടെ മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ആദ്യപിറന്നാൾ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

facebook volgers kopen
B4 Admin

Recent Posts

ശബരിമലയിൽ തിരക്കില്ല, പക്ഷേ ബുക്കിങ് ഫുൾ! വെർച്വൽ ക്യൂ സംവിധാനത്തിലെ പഴുതുകൾ തീർത്ഥാടനത്തെ ബാധിക്കുന്നുണ്ടോ?

മണ്ഡലകാലം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച തീർത്ഥാടക തിരക്കില്ലാതെ ശബരിമല സന്നിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും…

3 hours ago

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

17 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

17 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

18 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

21 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

21 hours ago