Health

സൗന്ദര്യം തേടി വരാൻ അടുക്കളയിലെ ചില പ്രകൃതിദത്ത വസ്തുക്കൾ ഇതാ…

 

സൗന്ദര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരാളുമുണ്ടാവില്ല. എത്രയൊക്കൊ ആഗ്രഹിച്ചാലും നിരവധിപ്പേർക്ക് ഇന്നുമതൊരു അസാധ്യമായ കാര്യമാണ്. ചിലർക്ക് സമയം, പണം എന്നിവയാകാം തടസ്സമാകുക. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

നിങ്ങൾ ഒന്ന് സൂക്ഷിച്ചുനോക്കിയാൽ മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ അടുക്കളയിലുണ്ട്. ഇവ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണം എളുപ്പം സാധ്യമാക്കാം.

ഇത്തരത്തിലുള്ള ചില വസ്തുക്കളും അവയുടെ ഉപയോഗവും നമുക്ക് നോക്കാം;

1)പാലും പാൽപ്പാടയും
——————————-


ഇനി ചീത്തയായ പാൽ കളയേണ്ടതില്ല. ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഇത് ഉപയോഗിക്കാം. ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാംഇത് . ചർമകാന്തി വർധിക്കാൻ മികച്ചതാണ്. വരണ്ട ചർമമാണെങ്കിൽ പാൽപാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടുന്നത് നന്നായിരിക്കും.

2)തക്കാളി
————–


ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസർ ആണ് തക്കാളി. ചർമത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതാക്കാനും തക്കാളിയുടെ ഉപയോഗം സഹായിക്കും. ഇതിനായി തക്കാളി മിക്സിയിലടിച്ച് പൾപ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10–15 മിനിറ്റിന് ശേഷം മുഖം കഴുകാം. സാധ്യമാകുമ്പോഴെല്ലാം ഇങ്ങനെ ചെയ്യാം. അത്ര നല്ലതല്ലാത്ത തക്കാളി ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.

3)മുടിക്ക് കഞ്ഞിവെള്ളം
——————————–


കഞ്ഞി വെള്ളം വെറുതെ കളയല്ലേ. കുടിക്കാൻ മാത്രമല്ല കുളിക്കാനും കഞ്ഞി ബെസ്റ്റ് ആണ്. തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചർമത്തിൽ അമിതമായുള്ള സെബം നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും തോന്നിക്കാനും ഇത് സഹായിക്കുന്നു.

4)പഴുപഴുത്ത നേന്ത്രപ്പഴം
———————————–


പഴുപ്പ് കൂടിയതിനാൽ ഉപേക്ഷിക്കപ്പെടുന്ന വാഴപ്പഴം എല്ലാ വീട്ടിലും കാണും. അത് കഴിക്കാനല്ലേ മടിയുള്ളൂ, മുഖത്തു പുരട്ടാൻ മടിക്കേണ്ടതില്ലല്ലോ, പ്രത്യേകിച്ചും ചർമത്തിന് ഗുണകരമാണെങ്കിൽ. മിക്സിയിൽ അടിച്ചെടുത്ത് അൽപം തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കാൻ ഇത് സഹായിക്കും.

5)തൈര് എനർജി ബൂസ്റ്റർ
————————————


ഒരു യാത്ര കഴിഞ്ഞ് വാടിത്തളർന്ന് എത്തുമ്പോൾ ചർമത്തിനൊരു ആശ്വാസം വേണമെന്ന് നമ്മളിൽ പലർക്കും തോന്നിട്ടുണ്ടാവും. അതിന് ഏറ്റവും ഉചിതമായ വസ്തുവാണ് തൈര്. മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് തൈര് ശരീരത്തിൽ പുരട്ടാം. നല്ല ആശ്വാസം അനുഭവപ്പെടും. അൽപ്പമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം. കരുവാളിപ്പ് മാറ്റി ചർമകാന്തി തിരിച്ചുപിടിക്കാൻ ഇത് സഹായിക്കും.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago