malayalam-trailer-release-for-kannada-movie-kanthara
കന്നഡ ചലച്ചിത്ര മേഖലയിൽ തരംഗമായ ചിത്രം കാന്താര ഇനി മലയാളത്തിലും. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്.
കെ.ജി.എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രത്തിന് വൻ വരവേല്പാണ് ലഭിക്കുന്നത്. ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയാണ്.
അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവന്നിരിക്കുന്നത്. നായകനായ ശിവയിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം മലയാളത്തിൽ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നത്. ഒക്ടോബര്‍ 20ന് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യും.
. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…