ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കർഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. മലയാളികളുടെ പുതുവർഷാരംഭവും കാർഷികോത്സവവും ഓണാഘോഷാരംഭവും ഭാഷാദിനവും എല്ലാമാണ് ചിങ്ങം ഒന്ന്.
കേരളത്തിന്റെ മാത്രമായുള്ള കാലഗണനാ രീതിയാണ് കൊല്ലവര്‍ഷം. മലയാള വര്‍ഷം എന്ന പേരിലും ഇതറിയപ്പെടുന്നു. എ.ഡി 825ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡ വര്‍മയാണ് തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ അവസാനിക്കുന്ന പന്ത്രണ്ട് മാസം മലയാള വര്‍ഷത്തില്‍ ഉണ്ട്. മലബാറിലെ കൊല്ലം എന്ന സ്ഥലവും തിരുവിതാംകൂറിലെ കൊല്ലവും കൊല്ലവര്‍ഷം എന്ന പേര് നല്‍കുന്നതിന് കാരണമായിട്ടുണ്ടെന്നും ചിലര്‍ രേഖപ്പെടുത്തുന്നു.
സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മകളെ പുനരാനയിക്കുന്ന ഓണാഘോഷവും ചിങ്ങമാസത്തിലാണ്. കേരളത്തിന്റെ ദേശീയോത്സവത്തില്‍ മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി കാത്തുനില്‍ക്കുകയാകും മലയാളി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഓണാഘോഷം മലയാളി നടത്തിയത് മഹാമാരിയുടെ ഭീതിയിലായിരുന്നു. ആശങ്കയൊഴിഞ്ഞ പുതിയ കാലത്തിൽ ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കാനാണ് സാധ്യത. മഹാമാരിക്ക് മുന്നേയും രണ്ടു വർഷക്കാലം മലയാളക്കര പ്രളയക്കെടുതിയിലുമായിരുന്നു. ഒരു വര്‍ഷത്തിന്റെ തുടക്കമാസമെന്ന നിലയില്‍ സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഈ മാസത്തില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും നടക്കാറുമുണ്ട്.
മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാദിനമായി ആചരിക്കുന്നുണ്ടെങ്കിലും മലയാളികളുടെ പുതുവത്സര ദിനമായതിനാല്‍ ചിങ്ങം ഒന്നിനാണ് ഭൂരിഭാഗം മലയാളികളും മലയാളഭാഷാ ദിനമായി ആചരിക്കുന്നത്. മലയാള ഭാഷയുടെ സംരക്ഷണവും പോഷണവുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെന്ന മഹായോഗിയുടെ വരദാനമാണ് മലയാളം. പെറ്റമ്മക്കും പിറന്ന നാടിനുമൊപ്പം ഭാരതീയർ മാതൃഭാഷക്കും അമൂല്യമായ സ്ഥാനം നൽകി വരുന്നു. ഭാഷാപിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥലത്ത് ആചാര്യന് പ്രതിമയും സ്‌മാരകവും സമർപ്പിക്കണമെന്ന മലയാളികളുടെ ആഗ്രഹം ഇനിയും നിറവേറാൻ ബാക്കിവച്ചുകൊണ്ടാണ് ഈ ഭാഷാദിനവും കടന്നുപോകുന്നത്.
ഉത്സവങ്ങളുടെയും വിശേഷ ദിവസങ്ങളുടെയും മാസമായ ചിങ്ങത്തിന്റെ ആദ്യ പ്രഭാതത്തിൽ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുന്നു. ഇന്ന് അതിരാവിലെ മുതൽ തന്നെ ശബരിമലയിലും ഗുരുവായൂരിലുമടക്കം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. വെളുപ്പിന് 03.30 മുതൽ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ്. ചോറ്റാനിക്കര, തൃക്കാക്കര, തൃശ്ശൂർ വടക്കുംനാഥൻ, അമ്പലപ്പുഴ, ആറ്റുകാൽ, തൃപ്രയാർ തുടങ്ങി കേരളത്തിലെ എല്ലാ പ്രസിദ്ധമായ ക്ഷേത്രങ്ങളിലും ഇന്ന് വിശേഷദിവസം ഭക്തി സന്ധ്രമായി കൊണ്ടാടുന്നുണ്ട്. ശബരിമലയിലും വലിയ തിരക്ക് അനുഭവപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ തടസ്സം നിൽക്കാത്ത പൊന്നിൻ ചിങ്ങത്തിന് കൂടിയാണ് ഇന്ന് തുടക്കമാകുന്നത്.
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…
ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…