International

മോദിക്കെതിരായ ട്വീറ്റുകൾ നീക്കം ചെയ്ത് മാലിദ്വീപ് മന്ത്രി ! നടപടി പ്രതിഷേധം ശക്തമായതിനെ തുടർന്ന്; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് ഇന്ത്യയെ അറിയിക്കണമെന്ന ആവശ്യവുമായി മുൻ പ്രസിഡന്റ്

ദില്ലി : പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിൻവലിച്ച് തടിതപ്പാൻ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂനയുടെ ശ്രമം. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകളാണ് മോദിയുടെ സന്ദർശനത്തിന് പിന്നാലെ ചർച്ചയായത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രി എക്സിൽ കുറിക്കുകയായിരുന്നു. ബീച്ച് ടൂറിസത്തിൻ്റെ വിഷയത്തിൽ മാലിദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചിരുന്നു.ലക്ഷദ്വീപിലെ സ്‌നോർക്കെല്ലിംഗിനെക്കുറിച്ച് എക്‌സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകൾ വൈറലായതിന് പിന്നാലെയാണ് മാലി മന്ത്രിയുടെ എക്സ് കുറിപ്പ് വന്നത്.

മാലിദ്വീപില്‍ ചൈനയുമായി ചങ്ങാത്തത്തിലുള്ള മുഹമ്മദ് മുയിസു അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. അതിന്റെ തുടർച്ച ആയാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും. ചൈനാ സന്ദര്‍ശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്

അതേസമയം പരാമര്‍ശങ്ങളെ അപലപിച്ച് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്ത് വന്നു. മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപരാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യയെന്നും പറഞ്ഞ അദ്ദേഹം മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിലൂടെ ആദ്യമായി അധികാരത്തിലെത്തിയ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്

Anandhu Ajitha

Recent Posts

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

4 minutes ago

ഉറക്കം നഷ്ടപ്പെട്ട് ഇസ്ലാമിസ്റ്റുകൾ ! ബംഗ്ലാദേശിൽ ഒരു ഇന്ത്യാ വിരുദ്ധനെ കൂടി തീർത്ത് അജ്ഞാതൻ

ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…

6 minutes ago

ടെസ്‌ലയുടെ പരീക്ഷണങ്ങളിലും ചിന്തകളിലും ഭാരതീയ വേദാന്തത്തിന്റെ സ്വാധീനം | SHUBHADINAM

നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…

8 minutes ago

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

12 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

14 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

15 hours ago