സിഡ്നി: പുരുഷ കേന്ദ്രീകൃത യൂനിഫോം മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയയിലെ നാഷണൽ എയർലൈൻസ്. പുരുഷ കാബിൻ ക്രൂ അംഗങ്ങൾക്ക് മേക്കപ്പ് ചെയ്യാനും സ്ത്രീകൾക്ക് ഹൈഹീൽ ഷൂസുകൾ ധരിക്കാനുമാണ് അനുമതി നൽകി. വ്യത്യസ്തമായ സാംസ്കാരിക ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയർലൈൻസ് അധികൃതർ അറിയിച്ചു.
കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിർബന്ധമുണ്ടെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. അതേസമയം, മേക്കപ്പ് ചെയ്തും ഹൈഹീൽ ഷൂസ് ധരിച്ചും ജോലിക്ക് വരാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ല. വനിതകൾക്ക് ഡയമണ്ട് കമ്മലും ധരിക്കാൻ അനുവാദമുണ്ട്. സിഡ്നിയാണ് ക്വാണ്ടാസ് എയർലൈൻസിന്റെ ആസ്ഥാനം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…