Monday, May 6, 2024
spot_img

പുരുഷ കാബിൻ ക്രൂ അംഗങ്ങൾക്ക് മേക്കപ്പ് ചെയ്യാം, സ്ത്രീകൾക്ക് ഹൈഹീൽ ഷൂസും ധരിക്കാം; മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയൻ എയർലൈൻസ്

സിഡ്നി: പുരുഷ കേന്ദ്രീകൃത യൂനിഫോം മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയയിലെ നാഷണൽ എയർലൈൻസ്. പുരുഷ കാബിൻ ക്രൂ അംഗങ്ങൾക്ക് മേക്കപ്പ് ചെയ്യാനും സ്ത്രീകൾക്ക് ഹൈഹീൽ ഷൂസുകൾ ധരിക്കാനുമാണ് അനുമതി നൽകി. വ്യത്യസ്തമായ സാംസ്കാരിക ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യ​പ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയർലൈൻസ് അധികൃതർ അറിയിച്ചു.

കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിർബന്ധ​മുണ്ടെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. അതേസമയം, മേക്കപ്പ് ചെയ്തും ഹൈഹീൽ ഷൂസ് ധരിച്ചും ജോലിക്ക് വരാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ല. വനിതകൾക്ക് ഡയമണ്ട് കമ്മലും ധരിക്കാൻ അനുവാദമുണ്ട്. സിഡ്നിയാണ് ക്വാണ്ടാസ് എയർലൈൻസിന്റെ ആസ്ഥാനം.

Related Articles

Latest Articles