A famous pilgrimage center in Thrissur district; The Shiva temple without the goddess who was consecrated by Rishya Sringan! Know the special features of Sringapuram Mahadeva Temple
ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ട് നിരവധി ഭക്തരെ ആകർഷിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശൃംഗപുരം മഹാദേവ ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം കൂടിയാണ്.
രാമായണത്തിലെ ദശരഥ മഹാരാജാവ് അദ്ദേഹത്തിന് പുത്രന്മാർ ജനിക്കുവാനായി മഹർഷി ഋഷ്യ ശൃംഗന്റെ നേതൃത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയിരുന്നുവത്രെ. ഇതു കഴിഞ്ഞാണ് അദ്ദേഹത്തിന് രാമനും ലക്ഷ്മണനും ഉൾപ്പെടെയുള്ള പുത്രന്മാർ ജനിക്കുന്നതത്രെ. പിന്നീട് ഇതേ ഋഷ്യ ശൃംഗനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പ്രതിഷ്ഠ നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട്, കാലം പോകെ, അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിന്റെ സ്ഥലമായ ഋഷ്യശൃംഗപുരം , ശൃംഗപുരമായി മാറിയതെന്നാണ് പറയപ്പെടുന്നത്.
ശിവക്ഷേത്രങ്ങളിൽ എല്ലായിടത്തും ശിവനൊപ്പം പാർവ്വതി ദേവിയുടെ പ്രതിഷ്ഠയും കാണാം. രണ്ടുപേരും ഒരുമിച്ചില്ലാത്ത ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ്. അത്തരത്തിലൊന്നാണ് ശൃംഗപുരം ക്ഷേത്രം. ഇവിടെ ശിവന്റെ മാത്രം പ്രതിഷ്ഠയാണ് ഉള്ളത്. ശിവക്ഷേത്രമായതിനാൽ തന്നെ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം പ്രത്യേക പ്രാധാന്യത്തോടെ ഇവിടെ ആഘോഷിക്കുന്നു. നവരാത്രി,മണ്ഡലകാലം എന്നിവയെല്ലാം ക്ഷേത്രത്തിലെ വിപുലമായ ആഘോഷങ്ങളാണ്. കുംഭമാസത്തിലെ അമാവാസിയോട് അടുപ്പിച്ചാണ് എട്ടുദിസം നീണ്ടുനിൽക്കുന്ന ക്ഷേത്രത്തിലെ ഉത്സവം.
ക്ഷേത്രത്തെ സംബന്ധിച്ച മറ്റൊരു വിശ്വാസം, ഇവിടെ സിവസന്നിധിയിൽ ഏഴ് സ്വയംവര പൂജ നടത്തിയാൽ വിവാഹം തടസ്സമില്ലാതെ പെട്ടന്നു നടക്കുമെന്നാണ്. എല്ലാ ദിവസവും രാവിലെ 5 മണിക്ക് തുറക്കുന്ന ക്ഷേത്രം 9.45ന് അടയ്ക്കുകയും ശേഷം വൈകുന്നേരം 5 മണിക്ക് നടതുറന്ന് 8 മണിക്ക് അടയ്ക്കുകയും ചെയ്യും.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…