'Malikappuram' movie success celebration
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ ഇപ്പോൾ വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്.
കഴിഞ്ഞ വർഷം അവസാനമാണ് ചിത്രം പുറത്തിറങ്ങിയത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിൻറെ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ആഘോഷത്തിൽ അതിഥിയായി മമ്മൂട്ടിയും പങ്കുചേർന്നു.
സിനിമയിൽ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം ആണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പറയുകയും ചെയ്തു. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി”, എന്നും അദ്ദേഹം പറഞ്ഞു. വിജയാഘോഷത്തിനിടയിൽ മമ്മൂട്ടിയുടെ കാല് തൊട്ട് ഉണ്ണി മുന്നി മുകുന്ദൻ നന്ദി അറിയിക്കുകയും ചെയ്തു.. ജനുവരി ആറ് മുതൽ മാളികപ്പുറത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ റിലീസിന് എത്തുകയായാണ്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…