Mamata Banerjee
കൊൽക്കത്ത: ബിജെപി പ്രവർത്തകനെ സ്വന്തം പാർട്ടിക്കാർ കൊന്നിട്ടും അവർക്കുനേരെ ക്രൂരത തുടർന്ന് ബംഗാൾ (Bengal Politics) മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് മനസ് സാഹയുടെ മൃതദേഹത്തെ മമതാ ബാനർജി ചത്ത പട്ടിയുമായാണ് താരതമ്യം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു മമത ബിജെപി നേതാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത്.
സംഭവത്തിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ രംഗത്ത് എത്തി. ഒരു മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണ് മമതയിൽ നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലാണ് ബിജെപി നേതാവ് മരിച്ചത്. അതിൽ മുഖ്യമന്ത്രി വിഷമിക്കുകയാണ് വേണ്ടത്. അതിന് പകരം ചത്തപട്ടികളെ വീട്ടിൽ കൊണ്ടിടുമെന്ന് പറയുന്നത് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭബാനിപൂരിലെ വിദാൻസഭയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ പരാമർശം. സാഹയുടെ മരണത്തിന് ശേഷം മൃതദേഹവുമായി ബിജെപി പ്രവർത്തകർ (BJP) മമതയുടെ വസതിയ്‌ക്ക് മുൻപിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ സംസാരിക്കുന്നതിനിടെയാണ് സാഹയുടെ മൃതദേഹത്തെ ചത്തപട്ടിയുടേതുമായി താരതമ്യം ചെയ്തത്.
മമതയുടെ വാക്കുകൾ ഇങ്ങനെ:
“യോഗത്തിനായി പോയപ്പോൾ ബിജെപി പ്രവർത്തകർ തന്റെ വീടിനു മുൻപിൽ മൃതദേഹവുമായി എത്തി പ്രതിഷേധിക്കുന്നതായി അറിഞ്ഞു. ഇതിന് നിങ്ങൾക്ക് ധൈര്യമുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ താൻ ഒരു ചത്ത പട്ടിയെ നിങ്ങളുടെ വീടിന് മുൻപിലിട്ടാൽ എന്ത് സംഭവിക്കും. എനിക്ക് അതിന് കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ വീടിന് മുൻപിൽ ചത്തപട്ടികളെ കൊണ്ടിടാൻ തനിക്ക് സെക്കൻഡുകൾ മതി. ഇങ്ങിനെ ചെയ്താൽ ദുർഗന്ധത്താൽ നിങ്ങൾ ആരും 10 ദിവസത്തേക്ക് ഭക്ഷണം കഴിക്കില്ലെന്നുമാണ്” മമത പറഞ്ഞത്.
പരിപാടിയിൽ മമത സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ട്.
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…