Friday, May 17, 2024
spot_img

ജാർഖണ്ഡിലെ ബിജെപി നേതാവിന്റെ കൊലപാതകം: പിന്നിൽ രാഷ്ട്രീയപകയെന്ന് റിപ്പോർട്ട്

റാഞ്ചി: ജാർഖണ്ഡിൽ ബിജെപി നേതാവിനെ അക്രമികൾ വെടിവച്ചു കൊന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി (Union Minister) അർജുൻ മുണ്ട. ജീത്റാം മുണ്ടയ്‌ക്ക് നേരെ നേരത്തെയും ആക്രമണം നടന്നിട്ടുണ്ടെന്നും അദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് സംരക്ഷണം നൽകാനോ സ്വയം സംരക്ഷണത്തിനായി ആയുധം കൈവശം വെയ്‌ക്കാനോ സർക്കാർ അനുമതി നൽകിയില്ല. കേസിൽ വിശദമായ അന്വേഷണം നടത്താൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിടണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം റാഞ്ചി ജില്ലയിലെ ഓർമാഞ്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റാഞ്ചി റൂറൽ ജില്ലയിലെ ബിജെപിയുടെ (BJP) പട്ടികവർഗ മോർച്ച ജീത്റാം മുണ്ടയാണ് കൊല്ലപ്പെട്ടത്. റാഞ്ചി ജില്ലയിലെ ഓർമാഞ്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം ജീത്റാം മുണ്ടയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള റോഡിലെ ഹോട്ടലിൽ വെച്ചാണ് ബിജെപി നേതാവിന് നേരെ ആക്രമണം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റാഞ്ചി എസ്പി പറഞ്ഞു.അതേസമയം കേസ് അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ് പി വ്യക്തമാക്കി.

Related Articles

Latest Articles