Featured

കോൺഗ്രസിനെ മണ്ടന്മാരാക്കി മമത ബാനർജി ,കുളംകലക്കി മീൻ പിടിക്കുന്നു |MAMATHA

ഇന്ത്യ സഖ്യത്തിൽ കയറി മമതാ ബാനർജി കളി തുടങ്ങിയിരിക്കുകയാണ് ,പ്രധാനമന്ത്രിയുടെയോ സഖ്യത്തിന്റെ കൺവീനറുടെയോ മുഖമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന മമതയുടെ ആവശ്യം കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു,എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉയർത്തിയ ചർച്ചകൾ സഖ്യത്തിന് വെല്ലുവിളിയാണ്.കോൺഗ്രസിനെ ‘ഇരുത്തു’കയെന്ന ഉദ്ദേശ്യത്തോടെയാണ് മമത എത്തിയതെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. ഡൽഹിയിലെത്തിയതിനു പിന്നാലെ കെജ്രിവാൾ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ എന്നിവരെയും മമത കണ്ടു ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് മമത യോഗത്തിൽ ഖാർഗെയെ മുന്നിൽ നിർത്തണമെന്ന നിലപാടെടുത്തത്. ഇതിനെ കെജ്രിവാൾ പിന്തുണച്ചെങ്കിലും മറ്റുള്ളവർ പ്രതികരിച്ചില്ല. മുന്നണിക്കുള്ളിൽ കൂറു മുന്നണിയുണ്ടാക്കാനുള്ള മമതയുടെ നീക്കമായാണ് ഇതെല്ലാം വിലയിരുത്തുന്നത്.ഇന്ത്യാ സഖ്യത്തിന്റെ നാലാംയോഗം ബിജെപി.ക്കെതിരേയുള്ള 28 പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകുമെന്ന പ്രതീക്ഷ തകർത്ത് മമതയുടെ നീക്കമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഖാർഗയെ മുന്നിൽ നിർത്തിയാൽ ഗുണത്തെക്കാളേറെ ദോഷമാകുമെന്നാണ് കോൺഗ്രസിലെ മിക്ക നേതാക്കളുടെയും അടക്കംപറച്ചിൽ. മമതതയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പിന്തുണച്ചു. രാഹുൽ പ്രതികരിച്ചില്ലെങ്കിലും നിതീഷ് തനിക്ക് പ്രധാനമന്ത്രിപദ മോഹമില്ലെന്ന് യോഗത്തിൽ പറഞ്ഞിരുന്നു.ഹിന്ദി ഹൃദയഭൂവിലെ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യസാധ്യത ഇല്ലാതാക്കിയതിൽ കോൺഗ്രസിനെ എസ്‌പി. നേതാവ് രാംഗോപാൽ യാദവും ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവുമടക്കം വിമർശിച്ചു. എന്നാൽ, ഇതെല്ലാം മറന്ന് മുന്നോട്ടുനീങ്ങാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതിനിടെ ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ മമതാ ബാനർജിയുടെ സഖ്യവാഗ്ദാനം തള്ളി സിപിഎംരംഗത്തു വന്നു. ബംഗാളിൽ കോൺഗ്രസിനും മറ്റ് മതേതര പാർട്ടികൾക്കുമൊപ്പം മത്സരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ മണ്ഡലമായ വാരാണസിയിൽ നിതീഷ് കുമാറിന്റെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകളാണ് തീരുമാനിച്ചത് ,2004 ഒഴികെ 1991 മുതൽ തുടർച്ചയായി ബിജെപി ജയിക്കുന്ന മണ്ഡലമാണ് വാരാണസി. 2014ലും 2019ലും മോദി വൻഭൂരിപക്ഷത്തിനാണ് ജയിച്ചത്.

admin

Recent Posts

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

37 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

56 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

1 hour ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

2 hours ago