Featured

എനിക്ക് പ്രധാനമന്ത്രിയാകണമെന്ന് മമത: അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് സോണിയ ഗാന്ധി

എനിക്ക് പ്രധാനമന്ത്രിയാകണമെന്ന് മമത: അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് സോണിയ ഗാന്ധി | Congress

മോദിവിരുദ്ധ മുന്നണിയിൽ തമ്മിലടി രൂക്ഷം..രാഹുൽ പരാജയമെന്ന് തൃണമൂൽ, മമ്ത ബാനർജിക്ക് അധികാരക്കൊതിയെന്നു കോൺഗ്രസ്. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി കോൺഗ്രസ് – തൃണമൂൽ പോര്. തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ രാഹുൽ ഗാന്ധിക്കെതിരായ ലേഖനത്തെ ചൊല്ലിയാണ് വിവാദം. മമതയ്ക്ക് അധികാര കൊതിയാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. “രാഹുലിന് കഴിഞ്ഞില്ല, മമതയാണ് യഥാർത്ഥ പ്രതിപക്ഷ മുഖം” എന്ന തലക്കെട്ടോടെയാണ് ജാഗോ ബംഗ്ലയിലെ ലേഖനം.

2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മമതയെ ഉയർത്തിക്കാട്ടുകയാണ് ലേഖനത്തിൽ. കോൺഗ്രസില്ലാത്ത ഒരു പ്രതിപക്ഷത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. പക്ഷേ, പ്രതിപക്ഷത്തിന്റെ മുഖമെന്ന നിലയിൽ നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ പ്രതിപക്ഷത്തിന്റെ പ്രധാന മുഖം മമത ബാനർജിയാണ്. മമത ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമുദ്രയാക്കി രാജ്യമെമ്പാടും പ്രചാരണം നടത്തുമെന്നും ലേഖനത്തിൽ പറയുന്നു. ലേഖനത്തിന്റെ പശ്ചാത്തലത്തിൽ ടി.എം.സിക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.

പ്രതിപക്ഷം ഒരുമിച്ച് പോരാടുന്നതിനായി ചർച്ചകൾ നടക്കുമ്പോൾ, എന്തിനാണ് ഒരാളെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമമെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി ചോദിച്ചു. നരേന്ദ്ര മോദിയുടെ ബദൽ രാഹുൽ ഗാന്ധിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ്. ഇത്തരം സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യധാരണയുടെ ഭാഗമായി നിയമസഭാ ഉപതിരഞ്ഞടുപ്പ് നടക്കുന്ന ഭബാനിപൂരിൽ മമതയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി സോണിയാ ഗാന്ധിയുമായി – മമത ബാനർജി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ധാരണയ്ക്കിടെയാണ് കോൺഗ്രസും – ടി.എം.സിയും കൊമ്പുകോർക്കുന്നത്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, കമൽനാഥ്, മനു അഭിഷേക് സിംഗ്‌വി, എൻ.സി.പി നേതാവ് ശരത് പവാർ, രോഗബാധിതനായി കഴിയുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, ഡി.എം.കെ നേതാവ് കനിമൊഴി, പൊതുപ്രവർത്തകരും സിനിമാമേഖലയിലെ ദമ്പതികളുമായ ജാവേദ് അക്തർ, ശബാനാ ആസ്മി തുടങ്ങിയവരുമായി മമത ചർച്ച നടത്തിയിരുന്നു.

admin

Share
Published by
admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

8 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

9 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

9 hours ago